KeralaCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : 2 പേര്‍ പിടിയില്‍

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പാലക്കാട് സ്വദേശി ഷാഹിദ്, കോഴിക്കോട് സ്വദേശി ആനന്ദ് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് 4 സ്കൂൾ വിദ്യാർത്ഥിനികളെ രണ്ട് ദിവസം മുൻപ് കാണാതായിരുന്നു. തിരിച്ചെത്തിയ ഇവരെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ വീടിന് സമീപം താമസിച്ചവർ രണ്ട് തവണയായി പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്.

shortlink

Post Your Comments


Back to top button