ഹാഇൽ: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി ദുബായ് വിമാനത്താവളത്തിൽ വെച്ച് മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ഷിബു അബ്‌ദുൽ സത്താർ (38 )ആണ് മരിച്ചത്. ഫ്ലൈ ദുബായ് വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ട ഷിബുവിന് ദുബായ് വിമാനത്താവളത്തിൽ തിരുവനന്തപുരത്തേക്കുള്ള കണക്ഷൻ വിമാനം കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടനെത്തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഹീന. രണ്ടര വയസുള്ള മുഹമ്മദ് നിസാൻ ഏകമകനാണ്.
Post Your Comments