Kerala

കേരളം കൊടും വരൾച്ചയിലേക്ക്

ആലപ്പുഴ : കാലവർഷ മഴ കുറഞ്ഞതിന് പിന്നാലെ, തുലാവർഷവും കുറഞ്ഞതോടെ കേരളത്തിൽ 66.35 മഴകുറവു രേഖപ്പെടുത്തി. 443.3 മില്ലി മീറ്റർ മഴ കിട്ടേണ്ടിടത്ത് 177 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കേരളത്തിലാദ്യമായാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും വടക്കുകിഴക്കന്‍ കാലവര്‍ഷവും ഒരുപോലെ കുത്തനെ കുറയുന്നത്. കാലവർഷ മഴ കുറഞ്ഞാലും, തുലാവർഷ മഴ എത്തുമ്പോൾ കുറവ് നികത്താറാണ് പതിവ്. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 30 വരെയുള്ള കണക്കു പരിശോധിക്കുമ്പോൾ കോഴിക്കോടിന് 87 ശതമാനം മഴ കുറവ് രേഖപ്പെടുത്തി ഒന്നാമതെത്തി നില്‍ക്കുന്നു. പത്തനംതിട്ട 27 , കൊല്ലം 37 ശതമാനം താരതമ്യേന ഭേദപ്പെട്ട മഴ കുറവ് രേഖപ്പെടുത്തി.

ഓരോ ജില്ലയിലും കിട്ടേണ്ട തുലാവർഷ മഴ,കിട്ടിയമഴ (ശതമാനത്തിൽ ) എന്നീ ക്രമത്തിൽ ചുവടെ ചേർക്കുന്നു

* തിരുവനന്തപുരം -460 (മില്ലി.മീറ്റര്‍) -90.6 -80
* കൊല്ലം -584.1 -384.1 -34
* ആലപ്പുഴ-520.5-187.4 -64
* പത്തനംതിട്ട -572.9 – 418 -27
* കോട്ടയം -494 -244.6 -50
* ഇടുക്കി-516.1 -154.9 -70
* എറണാകുളം-444.9 -225.7 -51
* തൃശ്ശൂര്‍ -434.4 -106.5 -75
* മലപ്പുറം -425.5 -101.9 -76
* പാലക്കാട് -402.4 -110 -73
* കോഴിക്കോട് -392.2 -51.3 -87
* വയനാട് -306.7 – 71.7 – 77
* കണ്ണൂര്‍-321 -67.1 -79
* കാസര്‍കോട് -319.5 -45.5 -86

shortlink

Related Articles

Post Your Comments

Related Articles


Back to top button