തിരുവനന്തപുരം: ജയലളിത മരിച്ചെന്നുള്ള വ്യാജ വാര്‍ത്തയെ തുടര്‍ന്ന് തമിഴ്‌നാട് സംഘര്‍ഷഭരിതമായി. തങ്ങളുടെ അമ്മ ഭൂമി ഈ ലോകത്തോട് വിടപറഞ്ഞുവെന്ന് തമിഴ് മക്കള്‍ക്ക് കേള്‍ക്കേണ്ട എന്ന അവസ്ഥയിലാണ്. ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പലയിടത്തും അക്രമവും ആത്മഹത്യവും ഉണ്ടാകാം. അതുകൊണ്ടു തന്നെ പോലീസ് കനത്ത സുരക്ഷയാണ് തമിഴ്‌നാട്ടില്‍ ഒരുക്കിയിരിക്കുന്നത്.
അതേസമയം, കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ കര്‍ശന നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകരുതെന്നും തമിഴ്നാട്ടിലുള്ള കേരള വാഹനങ്ങള്‍ എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments