International

ലോകമെമ്പാടും ദശലക്ഷക്കണക്കിനുപേരുടെ ജീവനെടുക്കുന്ന രോഗം! മുന്നറിയിപ്പുമായി സ്റ്റീഫന്‍ ഹോക്കിങ്

ജീവന് ഭീഷണിയാകുന്ന രോഗത്തെപ്പറ്റി മുന്നറിയിപ്പുമായി ഊര്‍ജശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. ജീവനെടുക്കാന്‍ ശേഷിയുള്ള ആ വൈറസ് ഉടനെത്തുമെന്നുള്ള മുന്നറിയിപ്പുമായാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ വെളിപ്പെടുത്തല്‍. ദശലക്ഷക്കണക്കിന് പേരുടെ ജീവന് ഭീഷണിയാകുന്ന ആ രോഗം മറ്റൊന്നുമല്ല പൊണ്ണത്തടിയാണ്.

പൊണ്ണത്തടി ഒരു രോഗമാണോ എന്ന ചോദ്യം എല്ലാവരുടെ മനസ്സിലും ഇപ്പോഴും നിലനില്‍ക്കുന്ന ചോദ്യമാണ്. എന്നാല്‍, അതൊരു രോഗാവസ്ഥയാണെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. പൊണ്ണത്തടിയെ രോഗമായിത്തന്നെയാണ് സ്റ്റീഫന്‍ ഹോക്കിങ്ങും വിശദീകരിക്കുന്നത്. മനുഷ്യര്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിതെന്ന് സ്റ്റീഫന്‍ പറയുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശാപമായിരിക്കുകയാണത്. ആവശ്യത്തിന് വ്യായാമമില്ല എന്നതാണ് പ്രധാന കാരണം. ശരീരം അനങ്ങി പണിയെടുക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല. എന്തെങ്കിലും ജോലിയോ വ്യായാമമോ അരമണിക്കൂറെങ്കിലും ചെയ്താല്‍ പൊണ്ണത്തടിയെന്ന പ്രശ്‌നം വരില്ലെന്ന് സ്റ്റീഫന്‍ പറയുന്നു. ഭക്ഷണം ആവശ്യത്തിലേറെ കഴിക്കുന്നു. പക്ഷേ വളരെ കുറച്ചു മാത്രം നടക്കുന്നു. തടി കുറയ്ക്കാന്‍ ആരോഗ്യകരമായ ഡയറ്റും ശീലമാക്കണമെന്നും സ്റ്റീഫന്‍ പറയുന്നു.

ഈ പൊണ്ണത്തടിയാണ് മറ്റ് പല രോഗങ്ങള്‍ക്കും പിന്നീട് കാരണമാകുന്നത്. ക്യാന്‍സര്‍, ഹൃദയാഘാതം,പ്രമേഹം എന്നിവയിലേക്കെത്തിക്കുന്നു. പൊണ്ണത്തടിയായിരിക്കുന്ന വ്യക്തിയുടെ ശരാശരി ആയുസ്സില്‍ നിന്ന് 10 വര്‍ഷം ഇല്ലാതായി എന്നാണ് വ്യക്തമാക്കുന്നത്. ജെന്‍ പെപ് പരസ്യത്തിലൂടെയാണ് സ്റ്റീഫന്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നത്.

ചെറുപ്പക്കാര്‍ക്ക് ആരോഗ്യപ്രദമായ ജീവിതത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ജെന്‍ പെപ്. ലോകത്തിലെ പുരുഷന്മാരില്‍ പത്തിലൊരാള്‍ക്കും വനിതകളില്‍ ഏഴിലൊരാള്‍ക്കും പൊണ്ണത്തടിയുണ്ടെന്നാണ് സര്‍വേ വിവരങ്ങള്‍. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ പത്തുവര്‍ഷത്തിനകം ഈ കണക്ക് വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button