കൊച്ചി● ശ്രീലങ്കയുടെ ദേശിയ വിമാനക്കമ്പനിയായ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിച്ചു. മധുര, ബോധ് ഗയ, വാരണാസി, കൊല്‍ക്കത്ത എന്നീ നാല് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസ്. ഇതുള്‍പ്പെടെ 19 പുതിയ സര്‍വീസുകള്‍ കൂടി ആരംഭിച്ചതോടെ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഇന്ത്യയിലേക്കുള്ള പ്രതിവര സര്‍വീസുകളുടെ എണ്ണം 100 കടന്നു. പ്രതിവാരം107 സര്‍വീസുകളാണ് ഇപ്പോള്‍ നടത്തുന്നത്. നേരത്തെ ഇത് 88 ആയിരുന്നു. ഇതോടെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന അഞ്ചാമത്തെ വിദേശ വിമാനക്കമ്പനിയെന്ന നേട്ടവും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സ്വന്തമാക്കി.
നിലവില്‍ തിരുവനന്തപുരം, കൊച്ചി,ചെന്നൈ, മുംബൈ, ട്രിച്ചി, ഡല്‍ഹി നഗരങ്ങളിലേക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്.
Post Your Comments