India

ആറാമത് ഹാര്‍ട്ട്ഓഫ് ഏഷ്യ സമ്മേളനം മന്ത്രിതല ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

ന്യൂ ഡൽഹി : ആറാമത് ഹാര്‍ട്ട്ഓഫ് ഏഷ്യ സമ്മേളനത്തിന് ഇന്ന് അമൃത്സറില്‍ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും സംയുക്തമായി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതോടെ മന്ത്രിതല ചര്‍ച്ചകള്‍ ആരംഭിക്കും.

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേശകന്‍ സര്‍താജ് അസീസ് സമ്മേളനത്തില്‍ പ ങ്കെടുക്കാനായി ഇന്നലെ അമൃത്സറില്‍ എത്തിയിരുന്നു. സര്‍താജ് സീസും നരേന്ദ്രമോദിയും തമ്മില്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന അഭ്യൂഹം ഉണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചനടത്തുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും നരേന്ദ്രമോദിയും ഇന്ന് അമൃതസറില്‍ കൂടിക്കാഴ്ച നടത്തും. ഇന്നലെ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചകളില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും പാകിസ്താന്‍ ഭീകരവാദത്തെ പിന്തുണക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

shortlink

Post Your Comments


Back to top button