ചെന്നൈ● നടിയെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സാലിഗ്രാമം സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജയശ്രീയാണ് മരിച്ചത്. ചെന്നൈയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞമാസം, പ്രമുഖ നടി സപര്‍ണ ആനന്ദിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിലെ ദുരൂഹത മാറും മുന്‍പാണ് വീണ്ടും മറ്റൊരു നടിയെക്കൂടി മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
Post Your Comments