മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തിന് നേരിടേണ്ടി വന്നതിങ്ങനെ. രണ്ടുലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് മുംബൈയിലുള്ള ഒരു കുടുംബം വെളിപ്പെടുത്തിയത്. എന്നാല്‍, കുടുംബത്തിന്റെ അപേക്ഷ അധികൃതര്‍ നിരസിക്കുകയായിരുന്നു.
സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സംശയത്തെ തുടര്‍ന്ന് അധികൃതരുടെ നിരീക്ഷണത്തിലാണിപ്പോള്‍ കുടുംബം. കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഇവര്‍ മറ്റാര്‍ക്കോ വേണ്ടി ദുരുപയോഗം ചെയ്‌തെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം.
മുംബൈയിലെ ബാന്ദ്രയിലുള്ള നാലംഗ കുടുംബമാണ് സംശയത്തിന്റെ നിഴലിലായത്. ഓരോരുത്തരെയും ഇപ്പോള്‍ ചോദ്യം ചെയ്്ത് വരികയാണ്.
Post Your Comments