NewsIndia

കനത്ത മൂടല്‍ മഞ്ഞ് : വിമാനങ്ങള്‍ വൈകുന്നു : സമയക്രമങ്ങളില്‍ മാറ്റം

ന്യൂഡല്‍ഹി : കനത്ത മൂടല്‍മഞ്ഞില്‍ ഡല്‍ഹിയിലെ വ്യോമ, റെയില്‍ ഗതാഗതം താറുമാറായി. 80 ട്രെയിനുകള്‍ രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ വൈകി. 15 ട്രെയിനുകളുടെ സമയക്രമം മാറ്റി. ദൂരക്കാഴ്ചാപരിധി കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ വിമാനങ്ങള്‍ നിലത്തിറങ്ങാന്‍ വൈകിയെന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം വക്താവ് പറഞ്ഞു. രാത്രി വൈകിയും അതിരാവിലെയുമാണു മൂടല്‍മഞ്ഞു കാണുക.
രാത്രിയിലാണു രാജ്യാന്തര വിമാനങ്ങള്‍ പറന്നുയരുന്നതും ഇറങ്ങുന്നതും. ഇന്നു മുതല്‍ മൂടല്‍മഞ്ഞിനു നേരിയ കുറവുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍, അതിരാവിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.
ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില 25.6 ഡിഗ്രി സെല്‍ഷ്യസ്. കുറഞ്ഞ താപനില 11.5 ഡിഗ്രി. മൂടല്‍മഞ്ഞുണ്ടെങ്കിലും തണുപ്പു കാര്യമായിട്ടില്ല.

shortlink

Post Your Comments


Back to top button