കോട്ടയം: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎമ്മുകാരാനായ മുന്‍സിപ്പല്‍ ചെയര്‍മാനെതിരെ പൊലീസ് കേസെടുത്തു. ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദിനെതിരെയാണ് കേസ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന നിയമമായ പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് റഷീദിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗികമായി കുട്ടിയെ ക്ഷണിച്ചു എന്നതാണ് റഷീദിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.
ടി.എം. റഷീദ് അശ്ലീലസന്ദേശം മൊബൈലിലേക്ക് അയച്ചതായും അദ്ദേഹത്തിന്റെ മുറിയിലേക്ക് ക്ഷണിച്ചതായുമാണ് കുട്ടിയുടെ പരാതി.
മൊബൈലിലേക്ക് അശ്ലീല സന്ദേശം എത്തിയതോടെ കുട്ടി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കോട്ടയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ കുട്ടി മൊഴി നല്‍കിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശം പ്രകാരം തുടര്‍ നടപടിക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഈരാറ്റുപേട്ട പൊലീസിനു കേസ് കൈമാറി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് തുടര്‍നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
മൂന്നു വര്‍ഷംവരെ തടവും കൂടാതെ പിഴ ശിക്ഷക്കും ലഭിക്കാവുന്ന കുറ്റമാണ് റഷീദിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും യു ഡി എഫ് നേതാക്കളാണ് ഇതിന് പിന്നിലെന്നും റഷീദ് ആരോപിച്ചു. സിപിഐ(എം) ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് റഷീദ്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി തലത്തിലും ഭരണ തലത്തിലും റഷീദ് നടപടി നേരിടേണ്ടി വരും.
Post Your Comments