International

മോര്‍ച്ചറിയിലെ തണുപ്പ് സഹിക്കാന്‍ വയ്യ : മൃതദേഹം എഴുന്നേറ്റ് വന്ന് പുതപ്പുചോദിച്ചു

മരിച്ച് മോര്‍ച്ചറിയില്‍ കിടക്കുന്നയാള്‍ എഴുന്നേറ്റ് വരുന്നതും കാവല്‍ക്കാരനോട് സംസാരിക്കുന്നതുമൊക്കെ നമ്മള്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുണ്ടാകൂ. എന്നാല്‍ പോളണ്ടില്‍ ഇത് ശരിക്കും സംഭവിച്ചു. മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ കാമില്‍ എന്ന 25 കാരനായ പോളിഷ് യുവാവാണ് മോര്‍ച്ചറിയ്ക്കുള്ളിലെ തണുപ്പ് സഹിക്കാനാവാതെ എഴുന്നേറ്റ് വന്ന് കാവല്‍ക്കാരനോട് പുതപ്പ് ചോദിച്ചത്.

വോഡ്ക കഴിച്ച് ബോധംപോയി എന്ന് പറഞ്ഞാണ് കാമിലിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്നു ഡോക്ടര്‍മാര്‍ ഒരുപാട് ശ്രമിച്ചു എങ്കിലും കാമില്‍ എഴുന്നേറ്റില്ല. ഇതോടെ ഇയാള്‍ ഹൃദയാഘാതം മരിച്ചു എന്നു ഡോക്ടര്‍മാര്‍ വിധി എഴുതി. തുടര്‍ന്ന്‍മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ മോര്‍ച്ചറിയുടെ ഉള്ളില്‍ നിന്നും ആരോ തട്ടിവിളിക്കുന്നു. വാതിലിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കാവല്‍ക്കാരന്‍ ശരിക്കും ഞെട്ടി. അയാള്‍ ശബ്ദംകേള്‍ക്കുന്ന ഭാഗത്തേക്ക് ഭയത്തോടെ എത്തി നോക്കി. ആ കാഴ്ച കണ്ട് അയാളുടെ ബോധംപോയില്ലന്നേയുള്ളൂ. അതാ മോര്‍ച്ചറിക്കുള്ളില്‍ നിന്ന് നഗ്നമായൊരു മൃതദേഹം പുതപ്പു ചോദിക്കുകയാണ്. എഴുന്നേറ്റ് തനിക്കു തണുക്കുന്നു എന്നും പുതപ്പു വേണമെന്നുമായിരുന്നു ആവശ്യം.

ആദ്യമൊന്ന് അമ്പരന്നെങ്കിലും കാവല്‍ക്കാരന്‍ ഉടന്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ഡോക്ടര്‍മാര്‍ എത്തി നടത്തിയ പരിശോധനയില്‍ കാമില്‍ പൂര്‍ണആരോഗ്യവനാണെന്ന് കണ്ടെത്തി. വൈദ്യപരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പോലീസിനെയും വിവരമറിയിച്ചു. വോഡ്ക അമിതമായതാണ് കാമിലിനെ അബോധാവസ്ഥയിലാക്കിയത്. മോര്‍ച്ചറിയില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് നേരെ പബ്ബിലേക്ക് വച്ച് പിടിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button