തിരുവനന്തപുരം● സെക്കന്‍ഡറി സ്കൂളുകളിലും ബി.എസ്.എന്‍.എല്ലിന്റെ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പന്ത്രണ്ടു ജില്ലകളിലെ ഹൈസ്കൂളുകളില്‍ 2016 ജനുവരി മുതല്‍ 2 എം.ബി.പി.എസ് വേഗതയുളള റെയില്‍ടെല്‍ കോര്പറേഷന് വി.പി.എന്‍ ഓവര്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന് നല്‍കാനുള്ള സ്കൂളുകളുടെ എണ്ണം 2746-ല്‍ നിന്നും 1393 ആയി പരിമിതപ്പെടുത്തി. ഇതനുസരിച്ച് 2016 ഓഗസ്റ്റ് 28 വരെ റെയില്‍ടെല്‍ കണക്ഷന് നല്കിയ സ്കൂളുകളില്‍ ഈ കണക്ഷന് തുടരും. അവശേഷിക്കുന്ന സ്കൂളുകളില്‍ ബി.എസ്.എന്‍.എല്ലിന്റെ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കും.
നേരത്തെ ഇന്സ്റ്റലേഷന് ചാര്‍ജുള്‍പ്പെടെ ആദ്യവര്‍ഷം 28000/- രൂപ നല്‍കിയായിരുന്നു ഇടുക്കി, വയനാട് ജില്ലകളൊഴികെയുള്ള ഹൈസ്കൂളുകളില്‍ റെയില്‍ടെല്‍ കണക്ഷന് നല്കാന് തീരുമാനിച്ചിരുന്നത്. എന്നാല്‍ റെയില്‍ടെല്ലിന് സമയബന്ധിതമായി ഇക്കാര്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും വി.പി.എന്‍ അധിഷ്ഠിത ഇന്റര്‍നെറ്റിനു പകരം ഭീമമായ തുക നല്കി ഓപ്പണ്‍ ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തുകയാണെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ സംവിധാനം പരിമിതപ്പെടുത്താനുള്ള ഐടി@സ്കൂള്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.
അവശേഷിക്കുന്ന സ്കൂളുകളില്‍ (ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വി.എച്ച്.എസ്.ഇ) പ്രതിവര്‍ഷം 10,000/- രൂപയും ടാക്സും ഉള്‍പ്പെടുന്ന താരിഫില്‍ ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന് നല്‍കും. 4 മുതല്‍ 8 എം.ബി.പി.എസ് വരെ വേഗതയുള്ള പരിധിയില്ലാത്ത ഉപയോഗം സാധ്യമാകുന്ന സംവിധാനമാണിത്. സര്‍ക്കാര്‍-എയിഡഡ് സ്കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ആവശ്യമുള്ള മുഴുവന്‍ തുകയും ഐടി@സ്കൂള്‍ നല്‍കും.
ഇതിനു പുറമെ ഐടി@സ്കൂള്‍ ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്ന് പതിനായിരത്തോളം പ്രൈമറി-അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ മുന്നോട്ടു പോവുന്നു. ഡിസംബര്‍ അവസാനം വരെ 40% സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഏര്‍പ്പെടുത്താന്‍ ബി.എസ്.എന്‍.എല്ലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനകം തന്നെ ആ ലക്ഷ്യം പൂര്‍ത്തീകരിച്ചു. 22 ദിവസത്തിനുള്ളില്‍ 3760 പ്രൈമറി സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കിക്കഴിഞ്ഞു. 2016 ഡിസംബറിനുള്ളില്‍ മുഴുവന്‍ സെക്കന്‍ഡറി സ്കൂളുകളിലും 5000 പ്രൈമറി സ്കൂളുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനം പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
Post Your Comments