
ന്യൂഡല്‍ഹി : നോട്ടുകളുടെ വന്‍ശേഖരം രാജ്യത്തുണ്ടാകുമ്പോഴാണ് അഴിമതി വര്‍ധിക്കുന്നതെന്നും പണമില്ലാത്ത ഇടപാടുകളിലേക്ക് ജനങ്ങള്‍ മാറണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. അഴിമതിയും കള്ളപ്പണവും ഇല്ലാത്ത ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ പാകാന്‍ ഇതാവശ്യമാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ അഴിമതിക്ക് സ്ഥാനമില്ല. അഴിമതി, വികസനത്തിന്റെ വേഗം കുറയ്ക്കുകയും പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സ്വപ്നങ്ങളെ തകര്‍ക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടു ചരിത്രപരമായ തീരുമാനം എടുത്തത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാനാണ്. ജനങ്ങളോട് പ്രത്യേകിച്ച് യുവാക്കളായ എന്റെ സുഹൃത്തുക്കളോട് അഭ്യര്‍ഥിക്കുന്നു, പണമില്ലാത്ത ഇടപാടുകളിലേക്കു തിരിയുകയും അതിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കുകയും വേണം.
മൊബൈല്‍ ബാങ്കിങ്ങിന്റെയും മൊബൈല്‍ വാലറ്റിന്റെയും യുഗത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ദൈനംദിന ജീവിതത്തിലെ എല്ലാ ആവശ്യങ്ങള്‍ക്കും ഇതുപയോഗിക്കാം. സാങ്കതികവിദ്യ നമ്മുടെ ജീവിതത്തിന് വേഗവും സൗകര്യവും നല്‍കിയിരിക്കുന്നു – പ്രധാനമന്ത്രി തുടര്‍ന്നു.
Post Your Comments