മലപ്പുറം: നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രതികരണവുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വിഎസിന്റെ പ്രതികരണം പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നിലമ്പൂരിലേത് ഏറ്റുമുട്ടലെന്ന് കോടിയേരി ബാലകൃഷ്ണന്‍ സമര്‍ത്ഥിച്ച് പറയുമ്പോള്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയല്ല വേണ്ടതെന്ന് വിഎസ് പറയുന്നു.
മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവം തെറ്റെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് വിഎസിന്റെ പ്രതികരണം. മാവോയിസ്റ്റുകളെ പിടികൂടുകയാണ് വേണ്ടത്. വെടിവെച്ച് കൊല്ലുകയല്ല വേണ്ടതെന്ന് വിഎസ് പറയുന്നു.
എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെയും തെറ്റായ ആശയ പ്രചാരണം നടത്തുന്നവരെയും കൊല്ലരുത്. അവരുമായി ചര്‍ച്ചയാണ് വേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും വിഎസ് നേരത്തെ പറഞ്ഞിരുന്നു.
Post Your Comments