
ന്യൂഡല്‍ഹി● സഹകരണ മേഖലയിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് സുപ്രിംകോടതി. സഹകരണ ബാങ്കുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതാണെന്ന് നിരീക്ഷിച്ച കോടതി പ്രശ്‌നം പരിഹരിക്കാന്‍ ഉചിതമായ തീരുമാനം എടുത്ത് അറിയിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. നോട്ട് നിരോധന വിഷയത്തില്‍ ജനങ്ങള്‍ കഷ്ടപ്പെടുകയാണ് എന്നും സുപ്രിംകോടതി നിരീക്ഷിച്ചു. സര്‍ക്കാരിന് എന്തെങ്കിലും കഴിയുമെങ്കില്‍ അത് എത്രയുംവേഗം ചെയ്യണമെന്നും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി.
Post Your Comments