Kerala

സഹപ്രവർത്തകനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു

തിരുവനന്തപുരം : നിരവധി കേസുകളില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കാനക്കോട് തുണ്ടു വിളാകം വീട്ടില്‍ പ്രിന്‍സ് (25) നെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. ഇന്നലെ എഎസ്‌ഐ ഹെന്റേഴ്‌സണ്‍ പ്രിന്‍സിനെ കസ്റ്റഡിയില്‍ എടുത്തതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. ഓഫീസര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള റോഡ് ഉപരോധം പിന്നെ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്ന തരത്തിലേക്ക് വഴി മാറുകയായിരുന്നു.

30 ലധികം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നേരിടാൻ ഡ്യുട്ടിയില്‍ ഉണ്ടായിരുന്നത് എട്ട് പോലീസുകാര്‍ മാത്രമായിരുന്നു. സ്റ്റേഷന് നേരെ നടന്ന കല്ലേറില്‍ സിഐ യുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകര്‍ക്കുകയും ഒരു പോലീസ്കാരന് പരിക്കേൽക്കുകയും ചെയ്തു.

മുന്‍ സിഐയെ ആക്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ പ്രിന്‍സിനെ ഹെന്റേഴ്‌സണ്‍ കസ്റ്റഡിയില്‍ എടുക്കുത്ത് ശേഷം ബലം പ്രയോഗിച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പ്രവർത്തകരുടെ ആരോപണം. രാഷ്ട്രീയ കേസുകളാണ്  പ്രിന്‍സിന്റെ പേരില്‍ ഉള്ളതെന്നും അറസ്റ്റ് ചെയ്ത ഓഫീസര്‍ സ്ഥലംമാറ്റം ലഭിച്ചയാളാണെന്നും,ഇയാൾക്കെതിരെ നടപടി വേണമെന്നാവശ്യവും ഉന്നയിച്ചായിരുന്നു ഉപരോധം. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഡിവൈഎസ്പി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം എസ്പിയ്ക്ക് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഉറപ്പു നൽകി യതോടെ പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു.

സമരത്തിനിടെ കുഴഞ്ഞു വീണ പ്രശാന്തിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഒൻപതു കേസുകളിൽ പ്രിൻസ് പ്രതിയാണെന്നും, ആരോപണ വിധേയനായ ഹെന്റേഴ്‌സന് ബാലരാമപുരം സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റത്തിന് ഉത്തരവായെങ്കിലും റിലീസ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു

shortlink

Post Your Comments


Back to top button