ലണ്ടന്‍: വെള്ളം എത്ര കുടിക്കുന്നുവോ ആരോഗ്യത്തിന് നല്ലതാണെന്നാണ് അറിവ്. എന്നാല്‍, വെള്ളം അമിതമായി കുടിച്ചാലും ആപത്താണെന്ന റിപ്പോര്‍ട്ടാണ് ബ്രിട്ടനില്‍ നിന്ന് കേള്‍ക്കുന്നത്. ബ്രിട്ടനിലെ കിംഗ്സ് കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു യുവതിയുടെ ജീവിതം വിചിത്രം തന്നെ.
അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയിലായത്. മൂത്രാശയ രോഗത്തെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ എത്തുന്നത്. പരിശോധനയിലൂടെ ഇതിനു കാരണമായത് വെള്ളം കുടിയാണെന്ന് ഡോക്ടര്‍ പറയുകയായിരുന്നു. 39 കാരിയായ സ്ത്രീയെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
സ്ത്രീയുടെ രക്തത്തില്‍ ഉപ്പിന്റെ അംശം വളരെ കുറവാണെന്ന് ഡോക്ടര്‍ കണ്ടെത്തി. മരണത്തിനുവരെ കാരണമാകുന്ന രീതിയിലായിരുന്നു അവസ്ഥ. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ വെള്ളം ശരീരത്തില്‍ എത്തിയതാണ് ഇതിനു കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍, ഈ രോഗം വന്നപ്പോള്‍ നന്നായി വെള്ളം കുടിക്കണമെന്ന് മറ്റൊരു ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നതായി യുവതി പറയുന്നു. അതിനുശേഷമാണ് വെള്ളം കുടി കൂട്ടിയത്. തുടര്‍ന്ന് അര മണിക്കൂര്‍ കൂടുമ്പോള്‍ നന്നായി വെള്ളം കുടിക്കുമെന്നും യുവതി പറയുന്നു.
Post Your Comments