India

ഡിജിറ്റൽ പണമിടപാടുകൾക്ക് ഇനി ആധാറും

ന്യൂ ഡൽഹി : നോട്ട് നിരോധിച്ചതിന്റെ ഭാഗമായി, ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ എല്ലാവിധ കാര്‍ഡ് ഡെബിറ്റ്/ക്രെഡിറ്റ്‌ ഇടപാടുകള്‍ക്ക് സമാനമായി ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് നടത്താനുള്ള സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആധാര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്. രാജ്യത്ത് എല്ലാവിധ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാറിന്റെ തീരുമാനം ഉടൻ പുറത്തുവരുമെന്നാണ് സൂചന.

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളോ പിന്‍ നമ്പറോ ആവശ്യമില്ലാതെ, മൊബൈല്‍ ഫോണിലൂടെ ആധാര്‍ നമ്പർ തിരിച്ചറിയാനുള്ള ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇടപാടുകള്‍ നടക്കുകയെന്ന് ‘ഉദയ്'(യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) മേധാവി അജയ് പാണ്ഡേ പറഞ്ഞു. മൊബൈല്‍ നിര്‍മാതാക്കള്‍, വ്യാപാരികള്‍, ബാങ്കുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളെ സമന്വയിപ്പിച്ചാൽ മാത്രമേ ഈ സംവിധാനം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കൂ. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടികൾ ആരംഭിച്ചതായും പാണ്ഡെ വ്യക്തമാക്കി.

ഇനി മുതൽ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഫോണുകളിലും ബയോമെട്രിക് രീതി ഉപയോഗിച്ചുകൊണ്ടുള്ള തിരിച്ചറിയല്‍ സംവിധാനം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് കമ്പനികൾക്ക് നിർദേശം നല്‍കിയതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button