മനാമ● ബഹ്‌റൈനില്‍ മലയാളി പ്രവാസി യുവാവ് ഉറക്കത്തിനിടെ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി തനിപ്പള്ളില്‍ റിജോ (34) ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന റിജോയെ ബുധനാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചുനോക്കിയപ്പോഴാണ് മരിച്ചതായി മനസിലാക്കുന്നത്.
നാലുവര്‍ഷമായി ബഹ്‌റൈനിലുള്ള ഉമ്മുല്‍ ഹസം ഗ്രെസ് കോപ്പി സെന്‍ററിലെ ജീവനക്കാരനായിരുന്നു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
നാട്ടില്‍ ഭാര്യയും ഏഴ് മാസം പ്രായമുള്ള കുട്ടിയും ഉണ്ട്. അവധിക്ക് നാട്ടില്‍ പോയ ശേഷം രണ്ട് മാസം മുമ്പാണ് റിജോ ബഹ്‌റൈനില്‍ തിരിച്ചത്തെിയത്.
Post Your Comments