ന്യൂഡൽഹി:ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടായി അമേരിക്കയിൽ നിന്ന് പുതിയ പീരങ്കികൾ വാങ്ങാൻ ധാരണയായി.അമേരിക്കയിൽ നിന്ന് ഭാരംകുറഞ്ഞ എം777 പീരങ്കികള്‍ വാങ്ങാനാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയായിരിക്കുന്നത് .5000 കോടി രൂപ ചെലവില്‍ എം777 വിഭാഗത്തിലുള്ള 145 പീരങ്കികളാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുക.ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-അമേരിക്ക സൈനികസഹകരണ ഗ്രൂപ്പിന്റെ (എം.സി.ജി.) പതിനഞ്ചാമത് യോഗത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
25 പീരങ്കികള്‍ നേരിട്ട് ഉപയോഗിക്കാവുന്ന രീതിയില്‍ ഇന്ത്യയിലെത്തും. ബാക്കി മഹീന്ദ്രയുമായി ചേര്‍ന്ന് ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കും. ആദ്യ രണ്ട് പീരങ്കികള്‍ അന്തിമ കരാര്‍ ഒപ്പുെവച്ച് ആറു മാസത്തിനകം ഇന്ത്യയിലെത്തിക്കും. അതിനുശേഷം മാസത്തില്‍ രണ്ടെണ്ണം വീതമായിരിക്കും എത്തിക്കുക.ചൈന അതിര്‍ത്തിയില്‍ വിന്യസിക്കുന്നതിന് എം777 പീരങ്കികള്‍ക്കായി ഇന്ത്യ നേരത്തേ അമേരിക്കയ്ക്ക് താത്പര്യപത്രം നല്‍കിയിരുന്നു.ഇതിനാണ് മന്ത്രിസഭാ സമിതി നേരത്തേ അംഗീകാരം നല്‍കിയത്.ഈ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും പുതിയൊരു കരാറിൽകൂടി ഒപ്പുവച്ചിരിക്കുന്നത്.
Post Your Comments