NewsIndia

നോട്ട് അസാധുവാക്കല്‍ : ഇന്ത്യന്‍ എക്സ്പ്രസ് സര്‍വേ പുറത്ത്

സര്‍വേ നടത്തിയത് കേരളം ഉള്‍പ്പടെ ബി.ജെ.പി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി● നരേന്ദ്രമോഡി സര്‍ക്കാരിന്റെ 500, 1000 നോട്ട് അസാധുവാക്കല്‍ നടപടി കള്ളപ്പണവും അഴിമതിയും തീവ്രവാദവും ഇല്ലാതാക്കുമെന്ന് ‘ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്”സര്‍വേ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒഡിഷയിലും നവംബര്‍ നാലാംവാരമാണ് ഇന്ത്യന്‍ എക്സ്പ്രസ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 41.6 പേര് സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി കൃത്യമായ ആസൂത്രണമില്ലാതെയാണ് നടപ്പിലാക്കിയാതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 40 ശതമാനം പേര്‍ മികച്ച ആസൂത്രണത്തോടെയാണ് നടപ്പിലാക്കിയതെന്ന് അഭിപ്രായപ്പെട്ടു.

ബി.ജെ.പി ഭരിക്കാത്ത, ഒഡിഷ, ആന്ധ്ര, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമ-നഗര പ്രദേശങ്ങളിലാണ്‌ സര്‍വേ നടത്തിയത്.

ര്‍വ്വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും വലിയ നോട്ടുകളുടെ പിന്‍വലിക്കല്‍ അഴിമതി കുറയ്ക്കുമെന്ന് വിലയിരുത്തി. 35 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ വലിയ ഉറപ്പില്ല. കര്‍ണാടക-46 ശതമാനം തെലങ്കാന 46 ശതമാനം, ഒഡീഷ്യ 50 ശതമാനം എന്നി സംസ്ഥാനങ്ങള്‍ നോട്ടു അസാധുവാക്കല്‍ അഴിമതി കുറക്കുമെന്ന് വിലയിരുത്തിയപ്പോള്‍ കേരളത്തില്‍ 43 ശതമാനം പേരും നോട്ട് പിന്‍വലിക്കല്‍ കൊണ്ട് അഴിമതി കുറക്കാനാവില്ല എന്ന് വിലയിരുത്തി. കള്ളപ്പണത്തിനെതിരായ ആക്രമണമാണ് തീരുമാനം എന്ന് ഭൂരിപക്ഷവും വിലയിരുത്തിയപ്പോള്‍ അത്രത്തോളം അഴിമതി കുറക്കുമെന്ന് ഭൂരിപക്ഷവും കരുതുന്നില്ല.

അഴിമതി കുറക്കുമോ എന്ന ചോദ്യത്തോട് ശമ്പളം വാങ്ങുന്ന ഭൂരിപക്ഷം പേരും അതെ എന്നാണ് പ്രതികരിച്ചത്. കേരളത്തില്‍ ഈ വിഭാഗത്തില്‍ പെട്ട 36 ശതമാനം പേര്‍ അതെ എന്ന് രേഖപ്പെടുത്തിയപ്പോള്‍ 20 ശതമാനം പേര്‍ ഇല്ല എന്ന് വിലയിരുത്തി. കര്‍ണാടകത്തില്‍ ശമ്പളം വാങ്ങുന്ന 61 ശതമാനം പേരും നോട്ട് അസാധുവാക്കല്‍ അഴിമതി കുറക്കുമെന്ന് വിലയിരുത്തി. ഒഡീഷ്യ 53 ശതമാനം, തെലങ്കാന 43 ശതമാനം, ആന്ധ്ര 54 ശതമാനം തമിഴ് നാട് 41 ശതമാനം പേരും അഴിമതി കുറയ്ക്കുമെന്ന് അഭിപ്രായപ്പെട്ടു.

അസംഘടിത മേഖലയിലും, ചെറുകിട വ്യാപാര മേഖലയിലും, വിരമിച്ചവര്‍ക്കും ഇടയില്‍ നടത്തിയ സര്‍വേയില്‍ കേരളത്തില്‍ മാത്രം അഴിമതി തടയില്ല എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും നടപടി അഴിമതി തടയുമെന്ന് വിശ്വസിക്കുന്നു. നടപടി തീവ്രവാദം തടയുമോ എന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരും( 47 ശതമാനം) അതെ എന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. കര്‍ണാടകയില്‍ 62 ശതമാനം പേരും, ഒഡീഷ്യയില്‍ 57 ശതമാനം പേരും, ആന്ധ്രയില്‍ 49 ശതമാനം പേരും തീവ്രവാദം തടയും എന്ന് രേഖപ്പെടുത്തി എന്ന് അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ശമ്പളം വാങ്ങുന്നവരും, വിരമിച്ചവരും, വിദ്യാര്‍ത്ഥികളും നടപടി തീവ്രവാദം തടയുമെന്ന ഭൂരിപക്ഷാഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ അസംഘടിത മേഖലയിലുള്ളവരും, ചെറുകിട കച്ചവട രംഗത്തുള്ളവരും തീവ്രവാദം കുറയ്ക്കുമെന്ന അഭിപ്രയക്കാരല്ല.

നോട്ട് അസാധുവാക്കല്‍ നടപടി തങ്ങളുടെ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കിയോ എന്ന ചോദ്യത്തിന് 47.9 ശതമാനം പേര്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാക്കിയെന്നും 27.9 ശതമാനം പേര്‍ ബുദ്ധിമുട്ടുണ്ടാക്കിയില്ലെന്നും 29.5 ശതമാനം പേര്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അഭിപ്രായപ്പെട്ടു.

ആരെയാണ് നോട്ട് അസാധുവാക്കല്‍ കൂടുതല്‍ ബാധിച്ചതെന്ന ചോദ്യത്തിന് 22.7 ശതമാനം പേര്‍ ധനികരെ എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 49.9 ശതമാനം മധ്യവര്‍ഗത്തെയാണ് ബാധിച്ചതെന്നും 29.2 പേര്‍ പാവപ്പെട്ടവരെയാണ് ബാധിച്ചതെന്നും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button