International

എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ തയ്യാറായി ഒപെക്

ലണ്ടൻ : ആഗോള മേഖലയിലെ എണ്ണ വിലയിടിവ് തടയാന്‍ അസംസ്‌കൃത എണ്ണ ഉല്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങൾ വിയന്നയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പുതിയ തീരുമാനം വന്നതോടെ എണ്ണവില ബാരലിന് 50 ഡോളറിന് മുകളിലെത്തി. എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് 2008-ന്‌ ശേഷം ഇതാദ്യമായാണ് ഉല്പാദനം കുറയ്ക്കാൻ തീരുമാനിച്ചത്
.

അല്‍ജീരിയയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പ്രതിദിന ഉല്പാദനം 33.64 ദശലക്ഷം ബാരലില്‍ നിന്ന് 32.5-33 ദശലക്ഷം ബാരലായി കുറയ്ക്കാൻ ബുധനാഴ്ചത്തെ യോഗത്തില്‍ പങ്കെടുത്ത രാജ്യങ്ങള്‍ അംഗീകരിച്ചതായാണ് വിവരം.
ഒപെക് അംഗ രാജ്യമായ അല്‍ജിയേഴ്‌സ് യോഗത്തിൽ പ്രതിദിന ഉല്പാദനം 32.5 ദശലക്ഷം ബാരലാക്കി നിജപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. സൗദിയും ഇതേ നിലപാട് സ്വീകരിക്കുകയും ഒപെക് അംഗങ്ങളല്ലാത്ത റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ ഉല്പാദനത്തില്‍ പ്രതിദിനം ആറ് ലക്ഷം ബാരലിന്റെ കുറവ് വരുത്തുമെന്നും അറിയിച്ചിട്ടുണ്ട്.

മുമ്പ് നടന്ന ഒപെക് യോഗങ്ങളില്‍ സൗദിക്കും ഇറാനും ഏകാഭിപ്രായത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും,പ്രതിദിന ഉല്പാദനത്തില്‍ 10 ലക്ഷം ബാരല്‍ വരെ കുറവു വരുത്തുന്നതിനെ ഇറാനും . റിയാദും അനുകൂലിച്ചിരുന്നു.
പുത്തൻ തീരുമാനം വന്നതോടെ ക്രൂഡ് ഓയില്‍ വിലയില്‍ നാല് ശതമാനം ഇടിവുണ്ടായിരുന്നിടത്ത് ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയില്‍ വില എട്ട് ശതമാനം ഉയര്‍ന്ന് അഞ്ചാഴ്ചത്തെ ഉയരത്തിലെത്തിയിരിക്കുകയാണ്. എണ്ണ ഉല്പാദനം കുറയ്ക്കുന്ന കാര്യത്തില്‍ സൗദി അറേബ്യയും ഇറാനും ഇറാഖും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുവെന്ന ഊഹമാണ് വിലയിടിവിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button