തിരുവനന്തപുരം : ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്ത ചുരിദാര്‍ ധരിക്കുന്നതിനെ അനുകൂലിച്ച് തിരുവിതാംകൂര്‍ രാജ കുടുംബത്തിലെ ഇളയ തലമുറയില്‍ പെട്ട ഗൗരി ലക്ഷ്മി ഭായ്. ചുരിദാര്‍ ധരിക്കുന്നതില്‍ കുഴപ്പമില്ലെന്ന് കാണിച്ച് ഗൗരി ലക്ഷ്മി ഭായ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എം സതീഷിന് നൽകിയ കത്തിലൂടെയാണ് തന്റെ പ്രതികരണം അറിയിച്ചത്.
“ചുരിദാര്‍ ഇന്ത്യന്‍ സ്ത്രീകള്‍ പരമ്പരാഗതമായി ധരിക്കുന്ന വസ്ത്രമാണ് അതിനാൽ ചുരിദാര്‍ ക്ഷേത്രത്തില്‍ ധരിക്കുന്നതില്‍ കുഴപ്പമില്ല. എന്നാൽ ചുരിദാറിന്റെ മുകളില്‍ മുണ്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറണമെന്ന വാദം വിചിത്രവും അപഹാസ്യവുമാണെന്നു” ഗൗരി ലക്ഷ്മി ഭായി കത്തിലൂടെ പറയുന്നു.
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ രാജകുടുംബത്തിന്റെ പ്രതിനിധി ആദിത്യ വര്‍മ്മ . പട്ടു പാവാടയോ മറ്റോ ധരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഗൗരി ലക്ഷ്മിഭായിയുടെ കത്ത് പുറത്തു വന്നതോടെ രാജ കുടുംബത്തിനകത്ത് ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള വ്യത്യസ്ത നിലപാടുകളെയാണ് സൂചിപ്പിക്കുന്നത്.
Post Your Comments