NewsInternational

നോട്ട് നിരോധനം : വിമര്‍ശനവുമായി അമര്‍ത്യ സെന്‍

യു എസ് എ :നോട്ടു പിന്‍വലിക്കല്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍.സര്‍ക്കാരിന്റെ തീരുമാനം വിവേകമോ മനുഷ്യത്വമോ ഇല്ലാത്തതാണെന്നും ഇത് കള്ളപ്പണം തടയാനുള്ള നടപടിയായിരുന്നോ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.കള്ളപ്പണം പിടിച്ചെടുക്കാനുള്ള ഏതു നീക്കവും രാജ്യത്ത് ജനങ്ങളുടെ പ്രശംസ നേടും. എന്നാല്‍ ഇത് കള്ളപ്പണം തടയാനുള്ള മികച്ച നടപടിയായിരുന്നോ എന്നുള്ളതാണ് പ്രധാന ചോദ്യം. കുറച്ചുമാത്രം മെച്ചവും കൂടുതല്‍ ദുരിതവുമാണ് നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തിന് ഉണ്ടായിരിക്കുന്നതെന്നും   അദ്ദേഹം അഭിപ്രായപ്പെട്ടു. എബി.വാജ്പേയ് സര്‍ക്കാര്‍ ഭാരതരത്ന നല്‍കി ആദരിച്ച വ്യക്തി കൂടിയാണ് അമര്‍ത്യാസെന്‍.

നോട്ട് നിരോധനത്തിലൂടെ ചെറിയനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും സാമ്പത്തവ്യവസ്ഥക്ക് ഇത് വലിയ ആഘാതമുണ്ടാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.രാജ്യത്തെ കള്ളപ്പണത്തിനെതിരായ നീക്കങ്ങള്‍ ആവശ്യമാണ്. എന്നാല്‍ അത് വിവേകപരവും മനുഷ്യത്വപരവും ആയിരിക്കണം. ഇവിടെ അതല്ല സ്ഥിതി.പെട്ടെന്നൊരു ദിവസം നിങ്ങള്‍ക്ക് പണം നല്‍കാനാകില്ലെന്നു സര്‍ക്കാര്‍ പറയുന്നത് സ്വേച്ഛാധിപത്യപരമാണ്. നാളെ ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ ഇതേകാര്യം സര്‍ക്കാര്‍ ചെയ്യില്ലെന്നെന്താണ് ഉറപ്പെന്നും അദ്ദേഹം ആരായുകയുണ്ടായി.അതോടൊപ്പം സര്‍ക്കാരിനെതിരെ സംസാരിക്കുന്നതു കൊണ്ട് ആരെയും രാജ്യദ്രോഹികളാക്കാന്‍ സർക്കാരിന് കഴിയില്ലെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button