NewsIndia

പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്ന കാലാവധി ചുരുക്കി

ന്യൂഡൽഹി: പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാവുന്ന കാലാവധി നാളെവരെ മാത്രം.നേരത്തെ ഡിസംബര്‍ 15 വരെ ഈ ആവശ്യങ്ങള്‍ക്ക് പഴയ നോട്ട് ഉപയോഗിക്കാമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്.എന്നാൽ ഇപ്പോൾ പഴയ അഞ്ഞൂറ് രൂപ നോട്ടുകൾ പെട്രോള്‍ പമ്പുകളിലും വിമാന ടിക്കറ്റ് വാങ്ങാനും ഉപയോഗിക്കാനുള്ള സമയപരിധിയാണ് നാളെ വരെയാക്കി ചുരുക്കിയിരിക്കുന്നത്.അതേസമയം മുമ്പ് ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റ് സേവനങ്ങള്‍ക്ക് പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ ഉപയോഗിക്കാവുന്നതാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, മുനിസിപ്പാലിറ്റികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ രണ്ടായിരം രൂപ വരെയുള്ള ഫീസീടപാടുകൾക്ക് പഴയ നോട്ടുകൾ ഉപയോഗിക്കാം.കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള കോളേജുകള്‍ക്കും ഇത് ബാധകമാണ്. വൈദ്യുതി, വെള്ളം തുടങ്ങിയ ഉപഭോക്തൃസേവനങ്ങള്‍ക്ക് പഴയനോട്ടുകള്‍ ഉപയോഗിക്കാം. ഈ സേവനങ്ങളുടെ ബില്ലും കുടിശ്ശികയും അടയ്ക്കാന്‍ പഴയനോട്ടുകള്‍ ഉപയോഗിക്കാം.കൂടാതെ 500 രൂപ വരെയുള്ള മൊബൈല്‍ഫോണ്‍ ടോപ് അപ്പിനും ഡിസംബർ പതിനഞ്ചു വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button