
പാർക്കർ എന്ന കായികാഭ്യാസം പരിശീലിക്കുന്നതിനിടെ റഷ്യൻ ചെസ് താരം യുറി എലിസീവ് (20 ) പന്ത്രണ്ട് നില കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. മേൽക്കൂരകൾ, കെട്ടിടങ്ങൾ എന്നിവകളിലൂടെ മലക്കംമറിഞ്ഞ് ചാടുന്ന ഒരുതരം അഭ്യാസമാണ് പാർക്കർ. അപ്പാർട്ടുമെന്റിൽ നിന്നും അടുത്തുള്ള ബാൽക്കണിയിലേക്ക് കുതിച്ചു ചാടുന്നതിനിടയിൽ ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു എന്ന്‍ റഷ്യന്‍ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ഥിരമായി ആറടി നീളമുള്ള മതിലുകളിലും മറ്റും ഇത്തരത്തിൽ എലിസീവ് പരിശീലനം നടത്താറുണ്ടെന്ന് കോച്ച് സെർഗി യാനോവ്കി പറഞ്ഞു. അപ്പാർട്ട്മെന്റിലെ ജനലിൽ തൂങ്ങി അടുത്ത ബാൽക്കണിയിലേക്ക് ചാടാൻ ശ്രമിക്കുന്നതിനിടയിൽ പിടുത്തം കിട്ടാതെ താഴെ വീണാണ് താരം മരിച്ചതെന്ന് അപകടസമയം എലിസീവിന്റെ അപ്പാർട്ട്മന്റിലുണ്ടായിരുന്ന സുഹൃത്ത് പോലീസിന് മൊഴി നൽകി.
2012ൽ പതിനാറുവയസിൽ താഴെയുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പ് വിജയിയും, ഏഴാമത്തെ വയസിൽ ഗ്രാൻഡ്മാസ്റ്ററുമായ വ്യക്തിയാണ് എലിസീവ്.
Post Your Comments