ശ്രീനഗർ: നഗ്രോഡ സൈനികാക്രമണ സംഭവത്തില്‍ സൈനികരുടെ കുടുംബാംഗങ്ങളെ ബന്ദികളാക്കാനുള്ള ഭീകരരുടെ തീരുമാനം പാളിയത് പട്ടാളക്കാരുടെ ഭാര്യമാരുടെ സാഹസികത കൊണ്ടാണെന്ന് റിപ്പോർട്ടുകൾ.സൈനികരുടെ ക്വാര്‍ട്ടേഴ്‌സില്‍ കടന്ന് കുടുംബാംഗങ്ങളെ ബന്ദികളാക്കാനുളള പദ്ധതി ഭീകരര്‍ക്കുണ്ടായിരുന്നെങ്കിലും വീട്ടമ്മമാരുടെ ചെറുത്തു നിൽപ്പിലാണ് പദ്ധതി തകർന്നത്.വീട്ടമ്മമാര്‍ വീട്ടുപകരണങ്ങള്‍ ഉപയോഗിച്ച് ഭീകരരെ നേരിട്ടതാണ് സൈനികരുടെ കുടുംബാംഗങ്ങളെ ബന്ദികളാക്കാനുള്ള ഭീകരരുടെ പദ്ധതിക്ക് തടസ്സമായത് .
സൈനിക ഉദ്യോഗസ്ഥരും കുംടുംബാംഗങ്ങളും താമസിക്കുന്ന രണ്ട് കെട്ടിടത്തിനകത്താണ് ഭീകരര്‍ പ്രവേശിച്ച് കുടുംബാംഗങ്ങളെ ബന്ദികളാക്കാന്‍ ശ്രമിച്ചത്.എന്നാൽ ആ ശ്രമം പാഴാകുകയായിരിന്നു .നവജാത ശിശുക്കളെയും കയ്യില്‍ വെച്ച് കൊണ്ടാണ് രണ്ട് സൈനികരുടെ ഭാര്യമാര്‍ ഭീകരരെ നേരിട്ടത്. ഭീകരരുടെ പദ്ധതി നടന്നിരുന്നെങ്കില്‍ സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി സൈന്യത്തിന് വലിയ നഷ്ടം വരുത്താന്‍ ഭീകരര്‍ക്ക് കഴിയുമായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. അതേസമയം നഗ്രോതയിലെ സൈനിക താവളത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments