ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി ഭവന വായ്പകളിൽ ഇനി ഇളവ് പ്രതീക്ഷിക്കാം. പുതിയത പദ്ധതിയായ ഹൗസിങ് സ്കീം വീട് വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് ഗുണകരമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. നോട്ട് നിരോധനത്തിന് ശേഷം ഭവന വായ്പകളിലെ ഒമ്പത് ശതമാനമെന്ന പലിശ നിരക്ക് ഇനിയും താഴാൻ സാധ്യതയുണ്ട്. ഇതേ തുടർന്ന് സര്‍ക്കാര്‍ സ്‌കീം വഴിയുള്ള വായ്‌പ ആറ് മുതല്‍ ഏഴ് ശതമാനംവരെ പലിശ നിരക്കില്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ സ്‌കീംവഴി 50 ലക്ഷം രൂപവരെ ഭവനവായ്പ അനുവദിക്കുന്ന പദ്ധതി ആസൂത്രണ ഘട്ടത്തിലാണ്. നോട്ട് അസാധുവാക്കല്‍ സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതികരണം പഠിച്ചശേഷം 2017 ഫിബ്രവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പദ്ധതി പ്രഖ്യാപിച്ചേക്കും.
Post Your Comments