തിരുവനന്തപുരം: കേരളം ഐ.എസിന്റെയും തീവ്രവാദത്തിന്റെയും വിളനിലമാണെന്ന് പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്. മുസ്ലിം ജനസംഖ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റ് ഇത്രയും കാലം കുറവായിരുന്നെന്നും എന്നാല്‍ സ്ഥിതി മാറിവരികയാണെന്നും വ്യക്തമാക്കികൊണ്ടാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്.
ഈ മാസം ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഐ.എസുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് എത്തുന്ന വിദേശികള്‍ക്ക് ഭീകരരില്‍ നിന്ന് ഭീഷണി നേരിടുന്ന സ്ഥലങ്ങള്‍ വ്യക്തമാക്കിയായിരുന്നു മുന്നറിയിപ്പ്.
ഇത്തരത്തില്‍ കരുതലെടുക്കേണ്ട മതപരമായ കേന്ദ്രങ്ങളും മാര്‍ക്കറ്റുകളും ഉത്സവങ്ങളുമെല്ലാം സൂചിപ്പിച്ച് നല്‍കിയ മുന്നറിയിപ്പില്‍ ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളോ സ്ഥിരം സംഘര്‍ഷം നടക്കുന്ന കാശ്മീരോ അല്ല, മറിച്ച് കേരളത്തിലാണ് ഐ.എസിന് കൂടുതല്‍ വേരുകളുള്ളതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നവും വൈവിദ്ധ്യവുമുള്ള, രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാരമുള്ള കേരളത്തില്‍ ഐ.എസ് നോട്ടമിട്ടിരിക്കുന്നു എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
കാസര്‍കോട്ടെ പടന്ന കേന്ദ്രീകരിച്ചാണ് ഐ.എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും ഗാര്‍ഡിയന്‍ വ്യക്തമാക്കുന്നു. ഐ.എസില്‍ ചേര്‍ന്ന് ശ്രീലങ്കവഴി രാജ്യംവിട്ടവര്‍ അഫ്ഗാനില്‍ നിന്ന് അയച്ച സന്ദേശവും റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ കാണാതായവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സലഫിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സൗദിയില്‍ നിന്ന് കാര്യമായി പണം കേരളമെന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തേക്ക് ഒഴുകുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ചെറുപ്പക്കാരെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ കേരളത്തില്‍ നിന്ന് ആകര്‍ഷിക്കാന്‍ ഐ.എസിന് കഴിഞ്ഞിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
ഈ ചെറുപ്പക്കാര്‍ അവരുടെ സുന്നി നേതാക്കളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ ഓണ്‍ലൈന്‍ ഇസ്ലാമിസത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നതായും സൗദിയില്‍ നിന്നും മറ്റുമുള്ള സലഫി പ്രഭാഷകരുടെ പ്രസംഗത്തില്‍ വീണുപോകുന്നതായും അദ്ദേഹം വിലയിരുത്തുന്നുണ്ട്.
അതേസമയം, ഇത്തരത്തില്‍ ഐ.എസ് റിക്രൂട്ട്‌മെന്റ് നടക്കുന്നതിനെ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അത്ര ഗൗരവത്തോടെയല്ല കാണുന്നതെന്നാണ് ലേഖകന്റെ വിലയിരുത്തല്‍. ലഷ്‌കര്‍ ഇ തയ്ബ, ജയ്ഷ് ഇ മുഹമ്മദ് എന്നിവയില്‍ നിന്നാണ് രാജ്യത്ത് ഭീഷണിയുണ്ടാകുന്നതെന്ന് മുന്‍ ഇന്റലിജന്‍സ് മേധാവി സൂദും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments