International

ഡിജിറ്റൽ കറൻസിയിലേക്ക് മാറാനൊരുങ്ങി ചൈന

ബാങ്കിൽ നിന്നും ഡിജിറ്റല്‍ക്രിപ്റ്റോ കറന്‍സിയിലേക്കു മാറാൻ ചൈന ഒരുങ്ങുന്നു. ഒറ്റയടിക്ക് കറന്‍സി പിന്‍വലിക്കുന്നതിനു പകരം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ ഒരു ഡിജിറ്റല്‍ നാണയസംവിധാനം ഒരുക്കിയതിനു ശേഷം ഇടപാടുകളെ ബാധിക്കാത്ത തരത്തിലുള്ള മാറ്റത്തിനാണ് ചൈന ശ്രമിക്കുന്നത്. ബിറ്റ്കോയിനു സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സിയിലേക്കു രാജ്യം മാറുമെന്ന സൂചന ചൈനീസ് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ ഏതാനും മാസങ്ങളായി  നൽകുന്നുണ്ട്.

ചൈനയുടെ ഔദ്യോഗിക കറന്‍സിയായി ബിറ്റ്കോയിന്‍ മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും പൂര്‍ണമായും ചൈനയുടെ സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഒരു വെര്‍ച്വല്‍ കറന്‍സി ആയിരിക്കും അവതരിപ്പിക്കുക. വെര്‍ച്വല്‍ കറന്‍സി രംഗത്തെത്തിയാലും ഏതാനും വര്‍ഷങ്ങള്‍ കൂടി കറന്‍സി നോട്ടുകൾ പ്രചാരത്തിലുണ്ടാവും എന്ന് ചൈനീസ് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button