തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്ക് എതിരെയുള്ള കേസുകളില്‍ വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഴിമതി ആരോപണമുയര്‍ന്ന മൂന്നു കേസുകളില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എം.മാണിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് റിപ്പോര്‍ട്ട്. മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടില്‍ പരാതികളില്‍ കഴമ്പില്ലെന്നാണ് പറയുന്നത്. കോട്ടയത്തെ സമൂഹ വിവാഹം, കെഎസ്‌എഫ്‌ഇ നിയമനം, ഗവ.പ്ലീഡര്‍മാരുടെ നിയമനം എന്നീ ആരോപണങ്ങളാണ് വിജിലന്‍സ് അന്വേഷിച്ചത്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കി.
എന്നാല്‍ ഈ മൂന്ന് കേസുകളിലും മാണിക്കെതിരെ മതിയായ തെളിവുകള്‍ കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി ആരോപണങ്ങള്‍ നേരിടുന്ന മാണിക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് വിജിലന്‍സ് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.
Post Your Comments