കൊച്ചി: നിലമ്പൂര്‍ മാവോയിസ്റ്റ് സംഭവത്തില്‍ പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വിടി ബല്‍റാമിനെതിരെ എംബി രാജേഷ് എംപി. വര്‍ഗ്ഗീസിന്റെയും രാജന്റേയും ചോരക്കറ പുരണ്ട കൈകൊണ്ട് മാവോയിസ്റ്റുകള്‍ക്കായി പോസ്റ്റിടുന്നതിലും വലിയ അശ്ലീലമില്ലെന്ന് എംബി രാജേഷ് പറയുന്നു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ആയി ഫോട്ടോ മോര്‍ഫ് ചെയ്ത് ബല്‍റാം പോസ്റ്റിടുകയുണ്ടായി.
ഇതിനെതിരെയാണ് രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തികഞ്ഞ കാപട്യത്തോടെ, ആത്മാര്‍ത്ഥതയൊട്ടുമില്ലാതെ മാര്‍ക്സിസ്റ്റ് വിരോധം പ്രചരിപ്പിക്കാന്‍ രണ്ട് മാവോയിസ്റ്റുകളുടെ മൃതശരീരം മറയാക്കുന്നവരുണ്ടെന്ന് രാജേഷ് പറയുന്നു. മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്യുന്നിടം വരെ ബല്‍റാം തരംതാണിരിക്കുന്നുവെന്നും രാജേഷ് കുറിക്കുന്നു.
കേരളത്തിലെ മുഖ്യമന്ത്രി പൊലീസ് നടപടിയെ ന്യായീകരിച്ചിട്ടില്ല. മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടത് ഓര്‍ക്കണമെന്നും രാജേഷ് പറയുന്നു. മുതലക്കണ്ണീരൊഴുക്കുന്ന ആത്മ വഞ്ചകരുടെ കാപട്യത്തെ നിര്‍ദ്ദയം വിമര്‍ശിക്കുമ്പോഴും നിലമ്പൂരില്‍ സംഭവിച്ചതിന്റെ നേര് പുറത്ത് കൊണ്ടുവരണമെന്നും എംബി രാജേഷ് പറയുന്നു.
Post Your Comments