Kerala

കേരളത്തിൽ നിന്നും വിനോദയാത്ര പോയ ബസ്സ് അപകടത്തിൽപ്പെട്ട് : 2 മരണം

മലപ്പുറം : പെരിന്തൽമണ്ണയിലെ അൽഷിഫ ഫാർമസി കോളജിലെ വിദ്യാർത്ഥികൾ വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസ് തെലങ്കാനയിൽ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. പോംപി ട്രാവൽസ് ജീവനക്കാരായ ഡ്രൈവറും സഹായിയുമാണ് മരിച്ചത്. 31 പേർ ബസിലുണ്ടായിരുന്നു. ഇതിൽ 15 പേർക്കു പരിക്കേറ്റു. മെഹബൂബ് നഗർ ജില്ലയിലെ ജഡ്ചെർളയിൽ പുലർച്ചെ റോഡിലേക്കിറങ്ങിയ സ്ത്രീയെ രക്ഷിക്കാൻ വെട്ടിച്ചെടുത്ത ബസ് എതിരെ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ജഡ്ചെർള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരുടെയും പരുക്കു ഗുരുതരമല്ല.

shortlink

Post Your Comments


Back to top button