
ഇസ്ലാമാബാദ് :ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് സൈനിക മേധാവി.തങ്ങളുടെ ക്ഷമയെ ദൗര്‍ബല്യമായി കാണരുത്.കശ്മീരില്‍ ഇന്ത്യ ഭീകരവാദം വളര്‍ത്തുകയാണെന്നും ഇന്ത്യയുടെ ആക്രമണ സ്വഭാവം മേഖലയ്ക്കാകെ ഭീഷണിയാണെന്നും വിരമിച്ച പാക് സൈനിക മേധാവി ജനറല്‍ രഹീല്‍ ഷെരീഫ് ആരോപിച്ചു.തങ്ങളുടെ ക്ഷമയെ ദൗര്‍ബല്യമാണെന്ന് കരുതുന്നത് ഇന്ത്യയ്ക്ക് അപകടമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
മുന്‍ സൈനിക മേധാവിമാരുടെയും പ്രവിശ്യാ മുഖ്യമന്ത്രിമാരുടെയും വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഇന്ത്യയ്‌ക്കെതിരെ ഷെരീഫ് പ്രസ്താവന ഉന്നയിച്ചത്.തന്റെ കാലയളവില്‍ ഏത് തീരുമാനവും രാജ്യതാല്പര്യത്തിന് അനുസരിച്ചാണ് എടുത്തിരുന്നത്.എന്നാൽ മേഖലയുടെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ സങ്കീര്‍ണമാണെന്നും ഷെരീഫ് പറയുകയുണ്ടായി.അതോടൊപ്പം മേഖലയിലെ ഇന്ത്യയുടെ നയങ്ങള്‍ക്കെതിരെ ഒത്തൊരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments