തിരുവനന്തപുരം : സംസ്ഥാനത്തെ രൂക്ഷമായ ചില്ലറ പ്രശ്നത്തിനു പരിഹാരമായി. എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ 10, 20, 50 രൂപയുടെ നോട്ടുകളുടെ 170 പെട്ടികളിലായി 28 കോടി രൂപയാണ് ഇന്നലെ എത്തിയത്. ഇത് ഇന്നുതന്നെ ബാങ്കുകള്‍ വഴി വിതരണം ചെയ്യും.
നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്നു സംസ്ഥാനത്തു ചെറിയ നോട്ടുകളുടെ ക്ഷാമം രൂക്ഷമാണെന്നു റിസര്‍വ് ബാങ്ക് കേന്ദ്ര ഓഫിസിനെ അറിയിച്ചിരുന്നു. 2000 രൂപയുടെ നോട്ടുകളാണ് ഇതുവരെ കേരളത്തിന് അനുവദിച്ചതില്‍ കൂടുതലും. ഇതു വ്യാപാരമേഖലയിലുള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 500 രൂപയുടെ നോട്ടുകള്‍ രണ്ടുതവണയായി എത്തിച്ചെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും വിതരണംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നാസിക്കില്നിന്നാണു ചെറിയ നോട്ടുകള്‍ എത്തിച്ചത്.
Post Your Comments