
ഡമസ്കസ് : കിഴക്കൻ അലപ്പോയിലെ വിമതരുടെ ആധിപത്യ കേന്ദ്രമായ ഹനാനോ ജില്ല സിറിയന്‍ സൈന്യം പിടിച്ചെടുത്തു. ദിവസങ്ങള്‍ നീണ്ട വെടിനിര്‍ത്തലിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് സൈന്യം മേഖലയില്‍ ആക്രമണം പുനരാരംഭിച്ചത്.
കര-വ്യോമ ആക്രമണം നടത്തിയാണ് സൈന്യം മുന്നേറുന്നത്. ഈ മേഖലയിലെ ജനങ്ങളെ നേരത്തെ തന്നെ കുടിയൊഴിപ്പിച്ചിരുന്നു. അഞ്ചരവര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ അലപ്പോ തിരിച്ചുപിടിക്കുക എന്നത് സൈന്യത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ കുഴിച്ചിട്ടിരിക്കുന്ന സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്ന ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
Post Your Comments