വാഷിംഗ്ടണ്‍: അമേരിക്കയിലെ മസ്ജിദുകളിലേക്ക് ഭീഷണിക്കത്തുകള്‍. ‘ട്രംപ് അമേരിക്കയെ ശുദ്ധീകരിച്ച് വീണ്ടും തിളക്കം നല്‍കാന്‍ ഒരുങ്ങൂന്നു, മുസ്ളീങ്ങള്‍ ബാഗ് പാക്ക് ചെയ്ത് വിട്ടോളുക.’ ജനുവരി 20 ന് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റ് പദവി അലങ്കരിക്കാൻ ഒരുങ്ങുമ്പോൾ അമേരിക്കന്‍ ഇസ്ളാമികള്‍ക്കും മോസ്ക്കുകള്‍ക്കും നേരെ വര്‍ഗ്ഗീയവാദികളുടെ ഭീഷണികള്‍ പതിവാകുന്നതായി അമേരിക്കയില്‍ നിന്നും റിപ്പോര്‍ട്ട്.
വടക്കന്‍ കാലിഫോര്‍ണിയിയലെ സാന്‍ജോസ്, ലോങ് ബീച്ച്, തെക്കന്‍ കാലിഫോര്‍ണിയയിലെ പൊമോന എന്നിവിടങ്ങളിലെ ഇസ്ലാമിക് കേന്ദ്രങ്ങളിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുതല്‍ ഇസ്ളാമിക വിരുദ്ധവികാരം ഉയര്‍ത്തിവിടാന്‍ ചിലയിടങ്ങളില്‍ നിന്നും ശ്രമം നടന്നു വരുന്നതായി കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ളാം റിലേഷന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. മതങ്ങള്‍ക്കെതിരെ നീചമായ രീതിയില്‍ പ്രചരണം നടത്തുന്ന സംഘത്തിനെതിരെ അന്വേഷണം നടത്തണമെന്നും മത പണ്ഡിതര്‍ ആവശ്യപ്പെട്ടു.
ഇത്തരം കത്തുകള്‍ അമേരിക്കയിലെ മുസ്ളീം അസഹിഷ്ണുക്കളുടേതാണെന്നും ഇവര്‍ പറയുന്നു.
നവംബര്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം അമേരിക്കയില്‍ ഇസ്ളാമിക വിരുദ്ധ വികാരം ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്ളാമിക സംഘടനകള്‍ പറയുന്നത്. ട്രംപിന്‍റെ ഇസ്ളാമിക വിരുദ്ധ പ്രസംഗത്തിന് ശേഷമായിരുന്നു ഈ സ്ഥിതിയെന്നും അവര്‍ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ ഒരു മോസ്ക്കിന് നേരെ ആക്രമണം നടക്കുകയുണ്ടായെന്ന് ഇന്തോ-അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി പ്രമീള ജയ്പാലും പറഞ്ഞു. സ്കൂളുകളിലും ആരാധനാകേന്ദ്രങ്ങളിലും ഇസ്ളാമികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ കുറ്റകൃത്യങ്ങള്‍ കൂടിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൈകോര്‍ത്ത് തങ്ങള്‍ ചെറുക്കുമെന്നും അവര്‍ പറയുന്നു.
Post Your Comments