ഓണ്‍ലൈനില്‍ ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പെയ്മെന്റ് വിഭാഗത്തിലേക്ക് പോകുന്നതിന് മുന്‍പ് ഒരു ഓപ്‌ഷൻ ആയി വരുന്ന ചോദ്യമാണ് ഈ യാത്രയ്ക്ക് ഇൻഷുറൻസ് വേണോ എന്നത്. ഒരു യാത്രക്കാരന് വെറും 92 പൈസയാണ് പ്രീമിയം ആയി ടിക്കറ്റ് നിരക്കില്‍ കൂടുതലായി ഈടാക്കുക. എങ്കിലും പലരും അനാവശ്യം അല്ലെങ്കിൽ സമയനഷ്ടം വരുത്തുന്ന കാര്യം എന്ന നിലയിൽ ഇത് ഒഴിവാക്കി വിടാറാണ് പതിവ്.
എന്താണ് ട്രാവല്‍ ഇന്‍ഷുറന്‍സ് ആഡ്-ഓണ്‍ ചെയ്താലുള്ള ഗുണം? ടിക്കറ്റില്‍ ഇന്‍ഷുറന്‍സ് ആഡ്-ഓണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ യാത്രക്കിടെ അപകടത്തില്‍ മരണമോ പൂര്‍ണ അംഗവൈകല്യമോ സംഭവിച്ചാല്‍ ആ യാത്രക്കാരനോ, അയാളുടെ നോമിനിയ്ക്കോ, നിയമപരമായി അവകാശപ്പെട്ടയാള്‍ക്കോ 10 ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് 7.5 ലക്ഷം രൂപയും ആശുപത്രി ചെലവുകള്‍ക്ക് 2 ലക്ഷം രൂപവരെയും ലഭിക്കും. ഭൗതികാവഷിഷ്ടങ്ങള്‍ അപകടസ്ഥലത്ത് നിന്ന് കൊണ്ട് പോകുന്നതിനുള്ള ചെലവിലേക്കായി 10000 രൂപയും ലഭിക്കും. ഇത് മറ്റു നഷ്‌ടപരിഹാരങ്ങൾക്കും സർക്കാർ സഹായങ്ങൾക്കും പുറമെ ആണ്. ഓര്‍ക്കുക ബുക്ക് ചെയ്യുന്ന പ്രസ്തുത യാത്രയ്ക്ക് മാത്രമാകും ആ ഇന്‍ഷുറന്‍സ് ബാധകമാകുക.
Post Your Comments