Kerala

പയ്യന്നൂരിൽ മാതാവിന് ക്രൂര മർദ്ദനം : മകളും,ഭർത്താവും കസ്റ്റഡിയിൽ

പയ്യന്നൂർ : വൃദ്ധയായ മാതാവ് കാര്‍ത്ത്യായനിയമ്മയെ അതി ക്രൂരമായി മർദ്ധിച്ച സംഭവത്തില്‍ മകളായ ചന്ദ്രമതിയെയും, ഇവരുടെ ഭര്‍ത്താവ് രവിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. വയോജന പീഡന നിരോധന നിയമം പ്രകാരം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ 25ആം തീയ്യതി എഴുപത്തിയഞ്ചുകാരിയായ കാര്‍ത്ത്യായനിയമ്മയെ മകളും ഭര്‍ത്താവും ചേര്‍ന്ന നിരന്തം ഉപദ്രവിക്കാറുണ്ടെന്ന് കാര്‍ത്ത്യായനിയമ്മയുടെ മറ്റൊരു മകനായ വേണുഗോപാൽ ദൃശ്യങ്ങളടക്കം പരാതി നൽകിയിരുന്നു. സംഭവം വിവാദമായതോടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി. സംഭവം സത്യമാണെന്നു ബോധ്യപ്പെട്ടതോടെയാണ്‌  ഇവർ രണ്ടു പേരെയും പോലീസ്  കസ്റ്റഡിയിലെടുത്തത്.

shortlink

Post Your Comments


Back to top button