Kerala

നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ഹർത്താൽ അത്യാവശ്യ സർവീസുകൾ തടസ്സപ്പെടില്ലെന്നറിയിപ്പ്

തിരുവന്തപുരം : നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നടത്തുന്ന സമര പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്ത് ഹർത്താൽ. ആശുപത്രി,പാൽ, പത്രം,ബാങ്ക് തുടങ്ങിയവയെയും ശബരിമല പരിസരപ്രദേശം, തീര്‍ഥാടകരുടെ വാഹനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയെയും ഹർത്താലിൽ നിന്നും ഒഴിവാക്കി.

കൂടാതെ മുൻ നിശ്ചയ പ്രകാരം ഓണ്‍ലൈന്‍ പരീക്ഷ, ഒറ്റത്തവണ പരിശോധന, പ്രായോഗിക പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവ മാറ്റമില്ലാതെ നടക്കുമെന്ന് പി.എസ്.സി. അറിയിച്ചു. ആരോഗ്യ സര്‍വകലാശാല, കേരള ,കാലിക്കറ്റ്, മഹാത്മാഗാന്ധി, കുസാറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു.

shortlink

Post Your Comments


Back to top button