KeralaNews

മാവോയിസ്റ്റു വേട്ട; ആര്യാടൻ പ്രതികരിക്കുന്നു

മലപ്പുറം: നിലമ്പൂർ കരുളായി വനത്തിൽ രണ്ടു മാവോയിസ്റ്റുകളെ വധിച്ചത് ധീരമായ പോലീസ് നടപടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. തണ്ടർബോൾട്ട് സേനയുടെ നടപടിയെ പൂർണ്ണമായി അംഗീകരിക്കുന്നു. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാതിപത്യ സംവിധാനത്തിൽ ജോജിക്കാനും വിയോജിക്കാനും ഓരോരുത്തർക്കും അവകാശമുണ്ട്. എന്നാൽ അത് മറ്റുള്ളവരെ ഉപദ്രവിച്ചുകൊണ്ടും അവരുടെ അവകാശങ്ങൾ കവർന്നെടുത്തതും ആകരുത്. പോലീസിന്റെ മനോവീര്യം കെടുത്തുന്ന ഏത് പ്രവർത്തിയാണെങ്കിലും അത് മാവോദികളെ ശക്തിപെടുത്തും.

ഏകപക്ഷീയമാണ് വെടിവയ്പ്പ് നടന്നതെന്ന മാവൊടികളുടെ നിലപാട് ശരിയല്ല. ഇതിനു മുൻപും പലവട്ടം മാവോദികളുടെ നിലപാട് ശരിയല്ല. ഇതിനു മുൻപും പലവട്ടം മാവോദികൾ പോലീസിനുനേരെ വെടിവയ്പ്പ് നടത്തിയിട്ടുണ്ട്. നീണ്ട പരിശ്രമത്തിലൂടെ മാവോദികളുടെ ക്യാമ്പ് കണ്ടെത്തുകയും തകർക്കുകയും ചെയ്ത പോലീസ് നടപടി സ്വാഗതാർഹമാണ്. വനമേഖലയിൽ പോലീസുകാർക്ക് സ്വസ്ഥമായി ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതി വിശേഷണമുണ്ടായിരുന്നു. വനാതിർത്തിയിൽ പല പ്രാവശ്യം വനപാലകരും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പ് നടന്നിട്ടുണ്ടെന്നും ആര്യാടൻ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button