Kerala

എറണാകുളം ജില്ലയിൽ ഈച്ച ശല്ല്യംരൂക്ഷമാകുന്നു

എറണാകുളം : ജില്ലയിലെ തെക്കൻ മേഖലയായ നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കവളങ്ങാട് പഞ്ചായത്തുകളിൾ രൂക്ഷമായ ഈച്ച ശല്ല്യം ജന ജീവിതം ദുരിതത്തിലാക്കുന്നു. ഇവ ചോരകുടിക്കുന്ന ഈച്ചകള്‍ ആയതിനാല്‍   ഡ്രാക്കുള  അഥവാ കുതിര ഈച്ച എന്ന പേരിലാണ്  അറിയപ്പെടുന്നത്.  കന്നുകാലിക്കൂടുകള്‍ക്കു സമീപ പ്രദേശത്ത് കൂടുതലായി കാണപ്പെടുന്നതിനാല്‍ തൊഴുത്തുകള്‍ക്കു സമീപപ്രദേശത്തെ വീടുകളിലുള്ളവർക്കു ഇവയുടെ ശല്യം അതിരൂക്ഷമാണ്. നിശബ്ദമായി വരുന്ന ഇവ ശരീരത്തില്‍ കടിച്ചതിനു ശേഷം മാത്രമെ അറിയാന്‍ സാധിക്കുകയുള്ളു.

കടിയേൽക്കുന്നവർക്ക് മൂന്നു ദിവസം വരെ ശരീരത്തില്‍ ചൊറിച്ചിലും, ചിലര്‍ക്കു കടിയേറ്റ ഭാഗം നീരു വന്നു വീര്‍ക്കുകയും പഴുത്തു പൊട്ടുകയും ചെയ്യും. കൊടും വനങ്ങളിലും കുതിരകള്‍ ഉള്ള ഭാഗങ്ങളിലും ഇത്തരത്തില്‍ ഈച്ചകളെ കാണാറുണ്ടെന്നും, യഥാര്‍ത്ഥ ഉറവിടം ഏവിടെയാണ് എന്നു വ്യക്തമല്ല എന്ന് അരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

shortlink

Post Your Comments


Back to top button