റിയാദ്: ശാന്തിയും സമാധാനവും നിലനിര്‍ത്തിയാല്‍ മാത്രമേ വികസനം സാധ്യമാകൂവെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ജനങ്ങളുടെ സുരക്ഷയാണ് രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രാജ്യത്ത് നിലനില്‍ക്കുന്ന സുരക്ഷാ ഭദ്രത കാത്തു സൂക്ഷിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഓരോ പൗരന്മാരുടെയും കാര്യശേഷിയില്‍ ഭരണകൂടത്തിന് വിശ്വാസമുണ്ട്. എല്ലാ പൗരന്മാരുടെയും ക്ഷേമകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ വിശ്വാസവും അടിസ്ഥാന മൂല്യങ്ങളും മുറുകെ പിടിച്ചാണ് മുന്നേറുന്നത്. ഇനിയും മുന്നോട്ട് കുതിക്കേണ്ടതുണ്ട്. അതിന് എല്ലാവവരും ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കണം. ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും.
വികസന പദ്ധതികളുടെ ഫലമായി സാമ്പത്തിക, സാമൂഹിക അഭിവൃദ്ധിക്ക് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പ്പാദനക്ഷമത വര്‍ധിപ്പിക്കും. വിഷന്‍ 2030 പദ്ധതി പ്രതീക്ഷകള്‍ക്കപ്പുറമായിരിക്കുമെന്നും സൗദി ഭരണാധികാരി വ്യക്തമാക്കി.
Post Your Comments