റിയാദ്: വ്‌ളോഗ് പോസ്റ്റുകളിലൂടെ സൗദി വനിതകള്‍ കോടിക്കണക്കിന് പ്രേക്ഷകരുടെ മനംകവരുന്നു. സൗദിയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ വ്‌ളോഗര്‍ 21 വയസ്സുകാരിയായ നജൂദ് അല്‍ ശമ്മരിയാണെന്ന് ഓണ്‍ലൈന്‍ വീഡിയോ ഇന്റലിജന്‍സ് കമ്പനിയായ ട്യൂബുലാര്‍ ലാബ്‌സ് വ്യക്തമാക്കി. ഒമ്പതു ലക്ഷത്തോളം പേരാണ് അല്‍ ശമ്മരിയുടെ വ്‌ളോഗില്‍ വരിചേര്‍ന്നിരിക്കുന്നത്. വെബ് ടെലിവിഷന്‍ രൂപത്തിലുള്ള ഹ്രസ്വ വീഡിയോ പോസ്റ്റിങ്ങിനെയാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ വ്‌ളോഗ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. ഇന്റര്‍നെറ്റിലൂടെ ആഗോളതലത്തില്‍ ബന്ധപ്പെടാനായതോടെ സൗദി വനിതകളും കോടിക്കണക്കിന് പ്രേക്ഷകരുടെ മനംകവരുന്നതായാണ് അടുത്തകാലത്തായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹാസ്യ വീഡിയോകളിലൂടെ പുത്തന്‍ ജീവിതരീതികള്‍ പരിചയപ്പെടുത്തുന്ന ശൈലിയാണ് നജൂദ് അല്‍ ശമ്മരി. ഒരു വര്‍ഷം മുമ്പാണ് ഈ രംഗത്ത് ഇവര്‍ ചുവടുവച്ചത്. ഹാസ്യത്തിലുപരി രസകരമായ രീതിയില്‍ പഠനാര്‍ഹമായ വിവരങ്ങളും നല്‍കുന്നതാണ് നജൂദ് അല്‍ ശമ്മരിയുടെ വീഡിയോകള്‍. ഒമ്പതു ലക്ഷത്തോളം പേര്‍ അല്‍ ശമ്മരിയുടെ വ്‌ളോഗില്‍ ചേര്‍ന്നിട്ടുണ്ട്. 5.2 കോടി കാഴ്ചക്കാരാണ് നിലവില്‍ അല്‍ ശമ്മരിയുടെ വ്‌ളോഗിനുള്ളത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ മേഖലയില്‍ സ്വാധീനം ചെലുത്തിയ വനിതകളുടെ പട്ടികയാണ് ട്യൂബുലാര്‍ ലാബ്‌സ് പുറത്തുവിട്ടത്. ഹ്രസ്വ വീഡിയോ നിര്‍മാതാവിന്റെ ബന്ധപ്പെട്ട മേഖലയിലെ വൈദഗ്ധ്യം, വരിക്കാരുമായും കാഴ്ചക്കാരുമായുമുള്ള ആശയവിനിമയം, വ്‌ളോഗിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പത്തോളം മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
Post Your Comments