പട്യാല: പഞ്ചാബ് നാഭാ ജയിലില്‍ നിന്ന് ചാടിയവരെക്കുറിച്ച് എന്തെങ്കിലും വിവരം ആര്‍ക്കെങ്കിലും ലഭിക്കുകയാണെങ്കില്‍ അറിയിക്കാന്‍ നിര്‍ദ്ദേശം. ഇവരെ കാത്തിരിക്കുന്നതാകട്ടെ ബംബര്‍ ലോട്ടറിയും. ജയില്‍ ചാടിയവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 25ലക്ഷം പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തു പേരടങ്ങുന്ന സായുധ സംഘമാണ് നാഭാ ജയിലിനുനേരെ ആക്രമണം നടത്തിയത്. ജയില്‍ സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും സഹായത്തോടെയായിരുന്നു ജയില്‍ ചാട്ടം. ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവ് ഹര്‍മീന്ദര്‍ മിന്റോയടക്കം അഞ്ചുപേരെയാണ് അക്രമിസംഘം ജയിലില്‍നിന്നും രക്ഷപ്പെടുത്തിയത്.
സംഭവത്തെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് എന്നിവരെ സര്‍വീസില്‍നിന്നു പുറത്താക്കുകയും ചെയ്തു. സംഭവത്തില്‍ പ്രത്യേക ദൗത്യ സംഘത്തെ പഞ്ചാബ് സര്‍ക്കാര്‍ നിയോഗിച്ചു. ജയില്‍ ചാടിയവര്‍ക്കായുള്ള ശക്തമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 30 ദിവസത്തിനകം വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി.
Post Your Comments