International

ഇസ്രായേലിലെ കാട്ട് തീ സഹായവുമായി പാലസ്തീൻ

ജറുസലേം : ഇസ്രായേലിലെ അനിയന്ത്രിതമായ കാട്ടു തീ അണയ്ക്കാനുള്ള പാലസ്തീന്റെ സഹായ വാഗ്‌ദാനം എതിർപ്പുകൾ മാറ്റി വെച്ച് ഇസ്രായേല്‍ സ്വീകരിച്ചു . ഇതോടെ പലസ്തീനില്‍ നിന്നുള്ള നാല് അഗ്നിശമന സേനകള്‍  സഹായവുമായി എത്തും.

കാട്ടുതീ നിയന്ത്രിക്കാന്‍ ശത്രുതകള്‍ നീക്കി വെച്ച് ഇരു രാജ്യങ്ങളിലെ അഗ്നി ശമന സംഘം ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, തുടങ്ങിയ രാജ്യങ്ങളും പലസതീനെ കൂടാതെ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. കൂടാതെ അമേരിക്കയുടെ സൂപ്പര്‍ ടാങ്കര്‍ വിമാനമായ ബോയിങ് 747 വിമാനവും ഉടന്‍ ഇസ്രായേലില്‍ എത്തും.

പ്രധാന നഗരമായ ഹൈഫയ്ക്കടുത്തുണ്ടായ കാട്ടുതീ. ജനവാസകേന്ദ്രങ്ങളിലേക്ക് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ഇസ്രയേലില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. വരണ്ട കാലാവസ്ഥയായതിനാല്‍ കാട്ടുതീ അതിവേഗം പടരുകയാണ്. തീ അണയ്ക്കാനുള്ള ശ്രമം ദിവസങ്ങളായി തുടരുകയാണ്. തുറമുഖനഗരമായ ഹൈഫയില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിടുണ്ട്.

shortlink

Post Your Comments


Back to top button