KeralaNews

തലസ്ഥാനത്ത് ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പോലീസുകാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ

 

തിരുവനന്തപുരം: തിരുവനന്തപുരത്തു ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി.22 കാരിയായ മലയിൻ കീഴ് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്.സിറ്റി കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി മൊഴി നൽകി.രണ്ടു ദിവസം മുന്‍പാണ് യുവതി പീഡനത്തിനു ഇരയായത്.

പോലീസുകാരന്റെ താമസസ്ഥലത്തു വെച്ചാണ് പീഡനം നടന്നതെന്നും പെൺകുട്ടി നാരുവാമൂട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.പോലീസ് ഉദ്യോഗസ്ഥനും മറ്റു മൂന്നു പേരും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇയാളുടെ വീട്ടിലെത്തിയ സുഹൃത്തുക്കളും പിന്നീട് യുവതിയെ പീഡിപ്പിച്ചു. ക്രൂരമായ പീഡനത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടു പീഡനങ്ങളാണ് തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജപ്പാന്‍ വനിതയെ കോവളത്ത് കച്ചവടം നടത്തുന്ന അന്യദേശ യുവാവ് ക്രൂരമായി മാനഭംഗം ചെയ്തിരുന്നു.കോവളത്ത് കട നടത്തിയിരുന്ന ഇയാള്‍ വിദേശ യുവതിയുമായി പരിചയത്തിലായി. പിന്നീട് യുവതിക്ക് മദ്യം നല്‍കിയ ശേഷമാണ് ലോഡ്ജ് മുറിയില്‍ വെച്ച്‌ യുവതിയെ പീഡിപ്പിച്ചത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.അവശയായ നിലയില്‍ ഹോട്ടലിലെത്തിയ യുവതിയെ ഹോട്ടല്‍ ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button