KeralaCrime

തട്ടിപ്പ് മുംബൈ സ്വദേശി അറസ്റ്റിൽ

കൊച്ചി : ഇലക്ട്രോണിക്സ് ബിസിനസ് നടത്തുന്ന തൃശൂർ സ്വദേശിനിയുടെ കലൂരിലെ സ്ഥാപനത്തില്‍ നിന്നും പത്തു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുംബൈ സ്വദേശി രോഹിത് കുശൻ വാസ്വാനിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു.

താന്‍ ടി.സി.എൽ കൺസ്യൂമർ ഇലക്ട്രോണിക്സ് എന്ന കമ്പനിയുടെ എം.ഡിയാണെന്നും കൂടെയുണ്ടായിരുന്ന ദാസ് വൈസ് പ്രസിഡന്റാണെന്നും പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 10 ലക്ഷം രൂപ നൽകി കമ്പനിയുടെ ഏജൻസി എടുത്താൽ പ്രതിമാസം 75,000 രൂപ കമ്മിഷനും 18 ശതമാനം പലിശയും വാഗ്ദാനം ചെയ്ത് സ്ത്രീയെ കബളിപ്പിക്കുകയായിരുന്നു.

പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലാതിരുന്നതോടെയാണ് സ്ത്രീ പോലീസിന് പരാതി നൽകിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടികളുടെ തട്ടിപ്പു നടത്തിയ കേസ്സുകളിൽ ഇയാൾ പ്രതിയാണെന്നും,കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പരാതിയുണ്ടെന്നും പോലീസ് പറഞ്ഞു. എസ്.ഐമാരായ വിബിൻ ദാസ്, പി.ആർ. ശരത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ടാം പ്രതിയായ ദാസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

shortlink

Post Your Comments


Back to top button