![](/wp-content/uploads/2016/11/pinarayi-balram-1.jpg)
തിരുവനന്തപുരം: നിലമ്പൂർ മാവോയിസ്റ് വേട്ടയ്‌ക്കെതിരെ കോൺഗ്രസിൽ തന്നെ ചേരി തിരിഞ്ഞ് അഭിപ്രായങ്ങൾ ഉന്നയിക്കുമ്പോൾ വി ടി ബൽറാം എം എൽ എ മുഖ്യമന്ത്രി പിണറായി വിജയനെ കൊറിയൻ ഏകാധിപതിയോടാണ് ഉപമിച്ചത്.’എന്തിന് കൊന്നു’ എന്ന ചോദ്യം പിണറായിയോട് ചോദിച്ച് , ചിത്രം ഉത്തര കൊറിയന്‍ ഏകാധിപതിയായ കിം ജോംഗ് ഉനിനെപോലെ ഫോട്ടോഷോപ്പ് ചെയ്തു പിണറായി വിജയനെ ആക്കി മാറ്റിയുമാണ് ബലറാം പ്രൊഫൈൽ മാറ്റിയിരിക്കുന്നത്.
സംസ്ഥാന മുഖ്യമന്ത്രിയെ ഒരു ജനപ്രതിനിധിയായ വിടി ബല്‍റാം മോശമായി ചിത്രീകരിച്ചതിനെതിരെ ഇടത് അനുഭാവികളുടെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. ഇതിനിടെ ബിന്ദുകൃഷ്ണയും മാവോയിസ്റ്റുകളുടെ കൊലയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. ചെന്നിത്തല കൊലപാതകത്തെ ന്യായീകരിച്ചിരുന്നു.
“കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു ഭരണപക്ഷ എംഎൽഎ ആയിരിക്കുമ്പോഴും പോലീസ് നയത്തേക്കുറിച്ചും മാവോയിസ്റ്റുകളോടുള്ള പോലീസ് സമീപനത്തേക്കുറിച്ചുമുള്ള വിയോജിപ്പ് പരസ്യമായി നിയമസഭക്കുള്ളിൽത്തന്നെ സൂചിപ്പിച്ചിരുന്നു.
അന്ന് മാവോയിസ്റ്റ് സാഹിത്യത്തിന്റെ പേരിൽ കേസെടുക്കുകയാണ് ചെയ്തിരുന്നതെങ്കിൽ ഇന്ന് രണ്ട് മനുഷ്യരെ വെടിവെച്ചു കൊല്ലുകയാണുണ്ടായിരിക്കുന്നത്.
ഫേസ്ബുക്കിലും നിയമസഭയിലുമൊക്കെ പരസ്യമായി നിലപാടുകൾ സ്വീകരിച്ച് “ആളാവാൻ” നോക്കാതെ പാർട്ടി കമ്മിറ്റികളിൽ മാത്രം അഭിപ്രായം പറഞ്ഞ് ‘തിരുമ്മൽ ശക്തി’കളാവുന്ന ഇടതുപക്ഷത്തെ യുവജന നേതാക്കന്മാർ ഈ വിഷയത്തിലും ക മാ ന്നൊരക്ഷരം പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല”.
“പ്രത്യേകിച്ചും അവരുടെ പരമോന്നത നേതാവ് കേരളം ഭരിക്കുന്ന കാലത്ത്. എന്നാലും പിണറായി സർക്കാരിന്റെ ഈ മനുഷ്യക്കുരുതിയേക്കുറിച്ച് സഖാവ് എംഎ ബേബിയെങ്കിലും പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മറക്കരുത് സിപിഎമ്മുകാരാ, രണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരേയാണ് നിങ്ങളുടെ സർക്കാർ കൊന്നുകളഞ്ഞിരിക്കുന്നത്. അതേക്കുറിച്ചൊരക്ഷരം മിണ്ടാതെ നിങ്ങൾ വിപ്ലവനക്ഷത്രം ഫിദൽ കാസ്ട്രോക്ക് അഭിവാദ്യങ്ങളർപ്പിക്കുന്നതിൽപ്പരം അശ്ലീലമായി മറ്റൊന്നില്ല” എന്ന് മറ്റൊരു പോസ്റ്റിൽ ബലരാമൻ സർക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10154315675949139%3A0&width=500&__mref=message_bubble
Post Your Comments